ഇരിങ്ങൽ കളരിപ്പടിക്ക് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു

news image
Feb 4, 2023, 6:33 am GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ കളരിപ്പടിക്ക് സമീപം യുവതി ട്രെയിൻ തട്ടിമരിച്ചു. ഇന്ന് രാവിലെ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ഇന്റർ സിറ്റി എക്സ്പ്രസ് ഇടിച്ചാണ് മരിച്ചത്. പയ്യോളി പോലീസ് സ്ഥലത്തെ തുടർനടപടികൾ സ്വീകരിക്കുന്നു. ബന്ധുക്കളെ സ്ഥലത്ത് എത്തിച്ച് മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പയ്യോളി സർക്കിൾ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു എസ് ഐ മാരായ പ്രകാശൻ, ജ്യോതി ബസു, സീന എന്നിവർ ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി. വടകരയിൽ നിന്നുള്ള ആർപിഎഫ് ഉദ്യോഗസ്ഥനായ എസ് എൻ ഷാജിയും സ്ഥലത്തെത്തി

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe