പയ്യോളി: ജവഹർ സ്പോർട്സ് ക്ലബ്ബ് ഇരിങ്ങലിൻ്റെ 53 -ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന ജില്ലാ- പ്രാദേശിക വോളീബോൾ മേള സമാപിച്ചു. ഫൈനൽ മത്സരത്തിൽ ജില്ലാ വിഭാഗത്തിൽ ജവഹർ സ്പോർട്സ് ക്ലബ് ഇരിങ്ങലിനെ വോളീ ലവേഴ്സ് തിക്കോടി പരാജയപ്പെടുത്തി.
മേപ്രം കുറ്റിയിൽ രാജേന്ദ്രൻ സ്മാരക വിന്നേഴ്സ് ട്രോഫിയുo 15000 പ്രൈസ° മണിയും കരസ്ഥമാക്കി. ആനാടക്കൽ നാരായണൻ സ്മാരക റണ്ണേഴ്സ് ട്രോഫിയും 10000 പ്രൈസ് മണിയും ജവഹർ ഇരിങ്ങലും നേടി. പ്രാദേശിക വിഭാഗത്തിൽ ജവഹർ ഇരിങ്ങൽ ചൈൽഡ് ലൈൻ കോഴിക്കോടിനെ പരാജയപ്പെട്ടുത്തി. ഒറ്റുകുളം നടപ്പറമ്പിൽ ചന്ദ്രൻ സ്മാരക വിന്നേഴ്സ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് ഒറ്റുകുളം നാണു സ്മാരക റണ്ണേഴ്സ് ട്രോഫിക്ക് അർഹരായി.
ഫൈനൽ ദിവസത്തെ മുഖ്യ അഥിതിയായി ബി പ്രസാദ്. ( ബി എസ് എഫ് കമാൻഡർ ) കളിക്കാരെ പരിചയപ്പെട്ടു. മേളയുടെ ഉദ്ഘാടനം സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പടന്നയിൽ പ്രകാശൻ നിർവഹിച്ചു.
വിജയികളായ വോളീ ലവേഴ്സ് തിക്കോടിക്ക് ജവഹർ പ്രസിഡണ്ട് കെ കെ വിജയൻ ട്രാഫി നൽകി.