പയ്യോളി : ഇരിങ്ങൽ ജവഹർ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന വോളി മേള ഏപ്രിൽ 21, 22 ,23 തീയതികളിൽ നടക്കും. ഇരിങ്ങൽ റെയിൽവേ സ്റ്റേഷന് സമീപം ജവഹർ ഫ്ലഡ് ലൈഫ് സ്റ്റേഡിയത്തിലാണ് വോളിമേള നടക്കുന്നതു. മേള അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പടന്നയിൽ പ്രകാശൻ ഉദ്ഘാടനം നിർവഹിക്കും.
വിജയിക്ക് മേപ്രം കുറ്റിയിൽ രാജേന്ദ്രൻ സ്മാരക വിന്നേഴ്സ് ട്രോഫിയും പതിനഞ്ചായിരത്തൊന്ന് പ്രൈസ് മണിയും റണ്ണേഴ്സ് അപ്പ്പിന് ആനാടക്കൽ നാരായണൻ റണ്ണേഴ്സ് ട്രോഫിയും 10001 പ്രൈസ് മണിയും സമ്മാനിക്കും. 21 നു 6.30 നു ജഫ കുറ്റ്യാടി വോളി ലവേഴ്സ് തിക്കോടിയെ നേരിടും. 22നു വൈകീട്ട് 7.30 നു ഇരിങ്ങൽ ജവഹർ -സ്വപ്ന ബാലുശ്ശേരിയെ നേരിടും. 23നു വൈകിട്ട് 6. 30 മുതൽ ഫൈനൽ മത്സരങ്ങളും ഉണ്ടാകും.