ഇരിങ്ങൽ നാരായണി, കെ.ഗോവിന്ദൻ മാസ്റ്റർ അനുസ്മരണവും പ്രതിഭകളുടെ അനുമോദനവും നടന്നു

news image
Jul 25, 2022, 5:01 pm IST payyolionline.in

പയ്യോളി : മൂരാട് യുവശകതിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങൽ നാരായണി കെ.ഗോവിന്ദൻ മാസ്റ്റർ അനുസ്മരണവും പ്രതിഭകളുടെ അനുമോദനവും നടന്നു. മൂരാട് പി.കെ. കുഞ്ഞുണ്ണി നായർ ലൈബ്രറി ഹാളിൽ നടന്ന പരിപാടി   ടി. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

 

സ്റ്റേറ്റ് നാടക അവാർഡ് ജേതാവ് സജി മൂരാട്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് എസ് അശോക് കുമാർ , എസ് എസ് എല്‍ സി, പ്ലസ് ടു, യുഎസ്എസ് , എല്‍എസ്എസ്  വിജയികളെ അനുമോദിച്ചു. ഈ വർഷത്തെ ഇരിങ്ങൽ നാരായണി നാടക പ്രതിഭ പുരസ്ക്കാരം വിജയലക്ഷ്മി ബാലന്  അവാർഡ് ജൂറി അംഗം ചന്ദ്രശേഖരൻ തിക്കോടി പ്രഖ്യാപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe