പയ്യോളി: കേരള സാഹിത്യ അക്കാദമിയും സ്ത്രീശബ്ദം മാസികയും സംയുക്തമായി നടത്തുന്ന എഴുത്തുകാരികളുടെ സംസ്ഥാന സാഹിത്യ ക്യാമ്പ് മെയ് 20 , 21 തിയ്യതികളിൽ ഇരിങ്ങൽ
സർഗ്ഗാലയിൽ വച്ച് നടക്കും. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് സ്വാഗത സംഘം രൂപീകരിച്ചു. പയ്യോളി എകെജി മന്ദിരത്തിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം സ്ത്രീശബ്ദം മാസികയുടെ പത്രാധിപ സമിതി അംഗം എൻ സുകന്യ ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷയായി.
ഇ പത്മാവതി, ഡോ: മിനിപ്രസാദ്, കെ കെ ലതിക, ചന്ദ്രൻ മുദ്ര എന്നിവർ സംസാരിച്ചു. കെ പുഷ്‌പജ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കെ കെ ലതിക (ചെയർപേഴ്സൺ),കെ പുഷ്പജ, സി വി ശ്രുതി, ചന്ദ്രൻ മുദ്ര (വൈസ് ചെയർപേഴ്സൺമാർ), ഡി ദീപ (കൺവീനർ ), എം പി അഖില , പി അനൂപ്, എൻ ടി നിഹാൽ(ജോ: കൺവീനർമാർ). രചനകൾ അയച്ചവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സാഹിത്യകാരികളാണ് ക്യാമ്പിൽ പങ്കെടുക്കുക.പ്രമുഖരായ എഴുത്തുകാർ ക്യാമ്പിൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും