ഇറാൻ സമരം: പ്രക്ഷോഭം തടയാൻ ഇന്റർനെറ്റ് നിയന്ത്രണം; ഒമ്പത് മരണം

news image
Sep 22, 2022, 4:27 pm GMT+0000 payyolionline.in

തെഹ്റാൻ: ഇറാനിൽ വസ്ത്രധാരണ നിബന്ധന പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ധാർമിക പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയെന്ന യുവതി മരിച്ചതിനെ തുടർന്നുള്ള പ്രക്ഷോഭത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. പ്രക്ഷോഭം പടരുന്നത് തടയാൻ വാട്സ്ആപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ തടസ്സപ്പെടുത്തിയിരിക്കുകയാണ്. സർക്കാർ വെബ്സൈറ്റുകൾക്കെതിരെയും ആക്രമണമുണ്ടായി. വെടിയേറ്റുമരിച്ച സമരക്കാരിൽ സ്ത്രീകളുമുണ്ട്.

സമരത്തിൽ മുൻനിരയിൽ സ്ത്രീകളാണ് നിലയുറപ്പിച്ചിരിക്കുന്നത്. രാജ്യത്തിനുപുറത്തും വിഷയത്തിൽ പ്രതിഷേധം നടക്കുന്നുണ്ട്. ഹൃദയാഘാതം മൂലമാണ് മഹ്സ അമീനി മരിച്ചതെന്ന പൊലീസ് വാദം കുടുംബവും സാമൂഹിക പ്രവർത്തകരും അംഗീകരിക്കുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe