ഇലന്തൂർ ഇരട്ട നരബലി; പ്രതികളുടെ വൈദ്യപരിശോധന നടപടികൾ പൂർത്തിയായി

news image
Oct 17, 2022, 10:24 am GMT+0000 payyolionline.in

പത്തനംതിട്ട: വൈദ്യപരിശോധനക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ച ഇലന്തൂർ കേസ് പ്രതികളുടെ പരിശോധന നടപടികൾ പൂർത്തിയായി. ഷാഫിയുടെയും ഭഗവൽ സിംഗിൻ്റെയും ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. ഇന്ന് രാവിലെ ഭ​ഗവൽ സി​ങ്, ഷാഫി, ലൈല എന്നിവരെ എറണാകുളം പൊലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്തു. അതിന് ശേഷം വൈദ്യ പരിശോധനയ്ക്ക് കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം മെഡിക്കൽ കോളേജ് മോർച്ചറി കോംപ്ലക്സിലെത്തിച്ചു. ഫൊറൻസിക് അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് ഇവിടേക്ക് കൊണ്ടുവന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe