ഇലന്തൂർ നരബലിക്കിരയായ റോസ്‌ലിയുടെ മകളുടെ ഭർത്താവ് മരിച്ച നിലയിൽ

news image
Dec 9, 2022, 9:40 am GMT+0000 payyolionline.in

തൃശ്ശൂർ: ഇലന്തൂരിൽ നരബലിക്കിരയായ റോസ്ലിയുടെ മകളുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. എങ്കക്കാടുള്ള വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടപ്പന വട്ടോളി വീട്ടിൽ ബിജു (44) നെയാണ് നമ്പീശൻ റോഡിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മഞ്ജു വർഗീസ് എറണാകുളത്തെ വീട്ടിലേക്ക് മകനുമായി പോയതായിരുന്നു. ബിജു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ട്രസ്സ് വർക്ക് തൊഴിലാളിയാണ്. വടക്കാഞ്ചേരി പൊലീസ് സംഭവസ്ഥലത്തെത്തി. ബിജുവിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe