ഇ.എസ്.ഐ ആനുകൂല്യങ്ങൾ മാഹിയിലും ലഭ്യമാക്കണം

news image
Jul 21, 2021, 5:23 pm IST

മാഹി :  ഇഎസ്ഐയിൽ അംഗങ്ങളായ മൂവായിരത്തോളം തൊഴിലാളികളുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സത്വര നടപടികൾ സ്വീകരിക്കുമെന്ന് പുതുച്ചേരി ഇ.എസ്.ഐ.റീജ്യണൽ ഡയറക്ടർ ഉറപ്പ് നൽകി. ബി.ജെ.പി. മാഹി മേഖല പ്രസിഡൻ്റ് എ.സുനിൽ, സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളായ വത്സരാജ്, ശ്രീജിത്ത്, പ്രേമൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

 

 

കേരളത്തിലെ ഇ.എസ്.ഐ. അംഗങ്ങൾക്ക് സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങൾ ല്യമാകുമ്പോൾ മാഹിയിൽ പരിമിതമായ സൗകര്യം മാത്രമേ ലഭിക്കുന്നുള്ളൂ. 2014 മുതൽ മാഹിയിലെ അംഗങ്ങൾക്ക് 34 ലക്ഷത്തോളം രൂപ റി ഇംപേഴസ് ചെയ്യാനുണ്ട്. അതു കൊണ്ട് തന്നെ മാഹിയിലെ അംഗങ്ങൾക്ക് കേരളത്തിലെ ഇ.എസ്.ഐ. എംപാനൽഡ് ആശുപത്രികളിൽ ചികിത്സാ സൗകര്യം ഉറപ്പുവരുത്തണമെന്നും അവർക്ക് കൊടുക്കുവാനുള്ള ചികിത്സ തുക ഉടനടി നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe