ഈന്തപ്പഴ പാക്കറ്റിന് കഞ്ചാവിന്റെ മണം ; ഉദ്യോഗസ്ഥർ മുഴുവൻ കവറും മാറ്റി , കിട്ടിയത് 8 കിലോ കഞ്ചാവ്

news image
Jan 14, 2022, 5:44 pm IST payyolionline.in

വാളയാർ : ഈന്തപ്പഴ പാക്കറ്റുകൾക്ക് അടിയിൽ ഒളിപ്പിച്ചു കടത്തിയ 8 കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ. പുതുക്കോട്ടൈ സ്വദേശി എം. രവിചന്ദ്രനാണ് (49) എക്സൈസ് ചെക്പോസ്റ്റ് ടീമിന്റെ വാഹന പരിശോധനയ്ക്കിടെ കെഎസ്ആർടിസി ബസിൽ കടത്തിയ കഞ്ചാവുമായി പിടിയിലായത്. ഈന്തപ്പഴ പാക്കറ്റുകൾ കഞ്ചാവിനു മുകളിൽ അടുക്കി വെച്ച നിലയിലായിരുന്നു. ഈന്തപ്പഴ പാക്കറ്റ് എടുത്തപ്പോൾ കഞ്ചാവിന്റെ മണം അനുഭവപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥർ മുഴുവൻ കവറും മാറ്റി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

തിരുച്ചെന്തൂരിൽ നിന്നു കോഴിക്കോട്ടേക്കാണ് ഇവ കൊണ്ടുപോയിരുന്നതെന്നും കോഴിക്കോട് ഹാർബർ കേന്ദ്രീകരിച്ചാണ് ഇവയുടെ വിൽപനയെന്നും പ്രതി മൊഴി നൽകി. മുൻപു സമാനമായ രീതിയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും അടിയിൽ ഒളിപ്പിച്ച് ഇയാൾ ക​ഞ്ചാവ് കടത്തിയിരുന്നെന്നും എക്സൈസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ്, പ്രിവന്റീവ് ഓഫിസർമാരായ മുഹമ്മദ് ഷെരീഫ്, സി.ഷിബുകുമാർ, വി.പ്രവീൺ കെ.വേണുഗോപാൽ ,വി. ദേവകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എസ്.അനിൽകുമാർ, എൻ.രജിത്ത് എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe