ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്ഫോടനം; റോഡുകളും നിരവധി കെട്ടിടങ്ങളും ഒലിച്ചുപോയി

news image
May 11, 2021, 8:28 pm IST

ദില്ലി: ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്ഫോടനം. റോഡുകളും നിരവധി കെട്ടിടങ്ങളും ഒലിച്ചുപോയി. ഇതുവരെ ആളപായങ്ങൾ  റിപ്പോർട്ട് ചെയ്തിട്ടില്ല. നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി.

സംസ്ഥാനത്ത് ലോക്ഡൗൺ തുടരുന്നതിനാൽ ആളുകള്‍ പൊതുനിരത്തില്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി എന്ന് ഡിജിപി അശോക് കുമാർ പറഞ്ഞു. വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്‍ഫോടനം. വെള്ളപ്പൊക്കത്തിനും കാരണമാകുന്ന ഈ പ്രതിഭാസം മനുഷ്യജീവിതത്തെ താറുമാറാക്കുന്നതാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe