ഡെറാഡൂൺ: ഇന്റർനാഷനൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം (ഐ.ഇ.എൽ.ടി.എസ്) പരീക്ഷയുടെ ഒ.എം.ആർ ഷീറ്റിൽ കൃത്രിമം കാണിച്ചതിന് ഉത്തരാഖണ്ഡിൽ മൂന്ന് പേർ അസ്റ്റിൽ. അറസ്റ്റിലായവർക്ക് ഐ.ഇ.എൽ.ടി.എസ് കോച്ചിങ് സെന്ററുമായി ബന്ധമുണ്ടെന്നും പരീക്ഷയിൽ ഇവരുടെ പങ്ക് പരിശോധിക്കുമെന്നും സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ആയുഷ് അഗർവാൾ പറഞ്ഞു.
ഐ.ഇ.എൽ.ടി.എസ് പരീക്ഷയിലെ ക്രമക്കേടുകൾ സംബന്ധിച്ച് ഡൽഹിയിൽ നിന്നുള്ള കുൽദീപ് സിങ് എന്നയാളാണ് പരാതി നൽകിയത്. ഒ.എം.ആർ ഷീറ്റുകൾ സീൽ ചെയ്ത് കൊറിയർ അയച്ചപ്പോൾ അതിൽ കൃത്രിമം നടത്തിയെന്നാണ് പരാതി.