ഉത്തർപ്രദേശിൽ അധ്യാപകനെ നാടൻ തോക്കുകൊണ്ട് വെടിവച്ച് വിദ്യാർത്ഥി

news image
Sep 24, 2022, 2:53 pm GMT+0000 payyolionline.in

ലഖ്നൗ: അധ്യാപകനെ നാടൻ തോക്കുകൊണ്ട് വെടിവച്ച് വിദ്യാർത്ഥി. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. നാടൻ തോക്കുപയോ​ഗിച്ചാണ് വിദ്യാർത്ഥി അധ്യാപകനെ മൂന്നുതവണ വെടിവച്ചത്.

മറ്റൊരു വിദ്യാർത്ഥിയുമായി വഴക്കിട്ടതിന് അധ്യാപകൻ ഈ വിദ്യാർത്ഥിയെ ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാടൻ തോക്കുമായെത്തി വിദ്യാർത്ഥി അധ്യാപകനുനേരെ വെടിയുതിർത്തത്. തുടർന്ന് തോക്കുമായി ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വെടിയേറ്റ അധ്യാപകൻ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജീവ് ദീക്ഷിത് പറ‍ഞ്ഞു. വിദ​ഗ്ധചികിത്സയ്ക്കായി അധ്യാപകനെ ലഖ്നൗവിലേക്ക് കൊണ്ടുപോയിരുന്നു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. ശാസിച്ചതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ഇത്രയധികം ദേഷ്യമുണ്ടാകുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് അധ്യാപകൻ പ്രതികരിച്ചതായാണ് വിവരം.

വെടി വെക്കുന്ന ദൃശ്യങ്ങൾ  സിസിടിവിയിൽ പതിഞ്ഞിരുന്നു. വിദ്യാർത്ഥി അധ്യാപകനെ ഓടിച്ചിട്ട് വെടിവെക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ചെരുക്കാൻ ശ്രമിക്കുന്ന അധ്യാപകനെ തോക്കിന്റെ പിടിയുപയോ​ഗിച്ച് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കണ്ടുനിന്നവരും വിദ്യാർത്ഥിയെ ചെറുത്ത് അധ്യാപകനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe