ഉത്സവപ്പറമ്പിൽ ഐസ്ക്രീം വിൽപനയുടെ മറവിൽ എം​ഡിഎംഎ മൊ​ത്ത​വി​ൽപ​ന; അന്തർസംസ്ഥാന പ്രതി പിടിയിൽ

news image
Jan 17, 2023, 9:21 am GMT+0000 payyolionline.in

അ​മ്പ​ല​പ്പു​ഴ: മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം ​ഡി ​എം ​എ മൊ​ത്ത​വി​ൽപ​ന ന​ട​ത്തി വ​ന്ന പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ. ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി തോ​ട്ടു​ചി​റ ന​സീ​റാ​ണ്(42) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം എം ഡി ​എം ​എ​യു​മാ​യി പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് തൈ​പ്പ​റ​മ്പ് വീ​ട്ടി​ൽ രാ​ജേ​ഷ് (45), ആ​ല​പ്പു​ഴ ഇ​ര​വു​കാ​ട് വാ​ർ​ഡ് വാ​ലു​ചി​റ​യി​ൽ പ്ര​ദീ​പ് (45) എ​ന്നി​വ​രെ പു​ന്ന​പ്ര സി. ​ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ്​ മ​യ​ക്ക് മ​രു​ന്ന് എ​ത്തി​ക്കു​ന്ന ന​സീ​റി​നെ കു​റി​ച്ച്​ വി​വ​ര​ങ്ങ​ൾ കി​ട്ടി​യ​ത്.

 

ഉ​ത്സ​വ ​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും ഐ​സ്ക്രീം, തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്നി​വ വി​ൽപ​ന ന​ട​ത്തി അ​തി​ന്റ മ​റ​വി​ലാ​ണ്​ എം ​ഡി ​എം ​എ മൊ​ത്ത​വി​ൽപ​ന ന​ട​ത്തി​വ​ന്ന​ത്. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ലും മ​ണ്ണ​ഞ്ചേ​രി​യി​ലു​മാ​യി ഇ​യാ​ൾക്ക് ര​ണ്ട് വീ​ടു​ണ്ട്. മ​ണ്ണ​ഞ്ചേ​രി​യി​ൽ എ​ത്തി​യ വി​വ​ര​മ​റി​ഞ്ഞാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽനി​ന്നും എം ​ഡി ​എം ​എ ക​ണ്ടെ​ത്താ​നാ​യി​ല്ല. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ചൈ​ത്രാ തെ​രേ​സ ജോ​ണി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം അ​മ്പ​ല​പ്പു​ഴ ഡി. ​വൈ. ​എ​സ്. ​പി ബി​ജു. ​വി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ന​സീ​റാ​ണ് അ​ന്ത​ർ​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും എം ​ഡി ​എം ​എ കൊ​ണ്ടു​വ​ന്ന് വി​ത​ര​ണം ചെ​യ്തി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe