ഉഭയകക്ഷി വ്യാപാരം അഞ്ചിരട്ടിയാക്കാന്‍ ഇന്ത്യയും അമേരിക്കയും ധാരണയായി

news image
Oct 1, 2013, 11:04 am IST payyolionline.in

വാഷിംഗ്‌ടണ്‍: ഉഭയകക്ഷി വ്യാപാരം അഞ്ചിരട്ടിയാക്കാന്‍ ഇന്ത്യയും അമേരിക്കയും ധാരണയായി. ഇപ്പോള്‍ 10,000 കോടി ഡോളറിന്റേതാണ്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഇടപാടുകള്‍. ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള തടസങ്ങള്‍ നീക്കും. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും പ്രസിഡന്റ്‌ ബറാക്‌ ഒബാമയും തമ്മിലുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്‌ ഈ തീരുമാനം. ഇരുരാജ്യങ്ങളിലും സാമ്പത്തികവളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്ന തരത്തില്‍ നിക്ഷേപ വര്‍ധിപ്പിക്കുകയും അതോടൊപ്പം നയപരമായ കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യത പാലിക്കാനും തീരുമാനമായി. ഫാക്‌ടറി ഉത്‌പാദനം വര്‍ധിപ്പിക്കുന്നതിനു ലക്ഷ്യമിട്ട്‌ നിക്ഷേപത്തിനായി സംയുക്‌ത കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അതിവേഗത്തിലുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു ഉദ്യോഗസ്ഥതലത്തിലുള്ള ഇടപെടലുകള്‍ വര്‍ധിച്ചുവരുന്നതില്‍ ഇരുകൂട്ടരും സംതൃപ്‌തി പ്രകടിപ്പിച്ചു. ക്രൂഡോയിലിനു അനുദിനം വിലവര്‍ധിക്കുന്ന പ്രവണത ആഗോള സമ്പദ്‌വ്യവസ്‌ഥയ്‌ക്കു ഭീഷണിയാണെന്നും എണ്ണവിപണിയില്‍ സുതാര്യതയും സഹകരണവും വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന്‌ ഇരുരാജ്യങ്ങളും വിലയിരുത്തുന്നു. ധനമന്ത്രി ചിദംബരവും അമേരിക്കന്‍ ധനകാര്യ സെക്രട്ടറി ജേക്കബ്‌ ല്യൂയും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe