കൊയിലാണ്ടി: ഉമ്മന്‍ചാണ്ടിക്ക് നേരെയുയര്‍ത്തിയ കരിങ്കൊടി സ്വയം നെഞ്ചില്‍ തറച്ച് സി.പി.എം. ഇല്ലാതാവുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമത്തിന് കേരളത്തിലെ പൊതുസമൂഹം കൂട്ടുനില്‍ക്കില്ല. ജനസമ്പര്‍ക്ക പരിപാടിയില ഊഴം കാത്തുനില്ക്കുന്ന പട്ടിണിപ്പാവങ്ങളുടെ മനസ്സാണ് ഉമ്മന്‍ചാണ്ടിയുടെ ശക്തിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അഡ്വ. കെ. വിജയന് അധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് യു. രാജീവന്, വി.ടി. സുരേന്ദ്രന്, വി.വി. സുധാകരന്, കെ.പി. വിനോദ്കുമാര്‍, ഐ.പി. രാജേഷ്, നിജേഷ് അരവിന്ദ്, പൂക്കാട് ഉണ്ണികൃഷ്ണന്, വായനാരി സോമന്, പി. രത്നവല്ലി, രാജേഷ് കീഴരിയൂര്‍, രജീഷ് വെങ്ങളത്ത്കണ്ടി എന്നിവര്‍ സംസാരിച്ചു.