ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്തയാൾ പിടിയിൽ

news image
Aug 17, 2023, 8:10 am GMT+0000 payyolionline.in

തിരുവനന്തപുരം: നെയ്യാറ്റിൻകര പൊൻവിളയിൽ രണ്ട് ദിവസം മുമ്പ് സ്ഥാപിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചുതകർത്ത സംഭവത്തിലെ പ്രതി പിടിയിൽ. പൊൻവിള സ്വദേശി ഷൈജു എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ മദ്യപിച്ച് സ്ഥിരമായി പ്രശ്നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

പ്രതി സി.ഐ.ടി.യു പ്രവർത്തകനാണെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, പ്രതിക്ക് സംഘടനയുമായി ബന്ധമില്ലെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു. ഡി.വൈ.എഫ്.ഐ ആണ് സ്തൂപം തകർത്തതെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. സ്തൂപം തകർത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe