ഉയർന്ന ശമ്പളമുള്ള ജോലി ലക്ഷ്യമാക്കി മാത്രമാവരുത് വിദ്യാഭ്യാസം : ടി. സിദ്ദിഖ്

news image
Jul 16, 2023, 3:46 pm GMT+0000 payyolionline.in
കൊയിലാണ്ടി: വലിയ തുകക്ക് വൻകിട കമ്പനികൾക്ക് മക്കളെ വിൽക്കാനുള്ള രക്ഷിതാക്കളുടെ ത്വര അപകടകരമാ ണെന്നും വിദ്യാർഥികൾക്ക് ഉയരങ്ങൾ കീഴടക്കുന്നതിനുള്ള ഒരു ചിറക് അധ്യാപ കരും രണ്ടാമത്തേത് രക്ഷിതാക്കളു മാണെന്ന് കെ.പി.സി.സി. വർക്കിങ് പ്രസി ഡന്റ് ടി. സിദ്ദിഖ് എം.എൽ.എ. പറഞ്ഞു.
ഡി.സി. സി. മുൻ പ്രസിഡന്റും സഹകാരി യുമായി രുന്ന യു. രാജീവന്റെ സ്മരണ യ്ക്കായി കൊയിലാണ്ടി നഗരസഭയിലെ എസ്.എസ്.എൽ.സി പ്ലസ് – ടു  മുഴുവൻ എ – പ്ലസ് നേടിയ വിദ്യാർഥികളെ അനു മോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു. രാജീവൻ സാംസ്കാരിക വേദി നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉപഹാരം നൽകി. വി.വി. സുധാകരൻ അധ്യക്ഷ നായി. പി. രത്നവല്ലി, സി.വി. ബാലകൃഷ്ണ ൻ, മഠത്തിൽ നാണു, അഡ്വ.കെ. വിജയ ൻ, മുരളീധരൻ തോറോത്ത്, നടേരി ഭാസ്കരൻ, ശ്രീജറാണി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe