ഉല്‍പാദനം കൂടി; തേയിലയ്‌ക്ക്‌ വിലത്തകര്‍ച്ച

news image
Oct 18, 2013, 4:55 pm IST payyolionline.in
മട്ടാഞ്ചേരി: ഇന്ത്യയിലെ തേയിലത്തോട്ടങ്ങളില്‍ ഉല്‍പാദനം കൂടിയതോടെ തേയിലയ്‌ക്ക് വിലത്തകര്‍ച്ച. ഒരുമാസമായി തേയിലയ്‌ക്ക് വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്‌. കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ലേലത്തില്‍ ഇലത്തേയില 2 മുതല്‍ 5 രൂപവരെയും പൊടിത്തേയില കിലോയ്‌ക്ക് സി.ടി.സി ഇനങ്ങള്‍ക്ക്‌ 3 മുതല്‍ 8 രൂപവരെ വില കുറഞ്ഞു. ലേലത്തില്‍ തേയിലയ്‌ക്ക് വില കുറഞ്ഞെങ്കിലും പ്രാദേശിക മാര്‍ക്കറ്റുകളില്‍ വിലയില്‍ കുറവുണ്ടായിട്ടില്ല.
ഇലത്തേയില ഓര്‍ത്തോഡക്‌സ്‌ 163000 കിലോയും സി.ടി.സി ഇലത്തേയില 87000 കിലോയും പൊടിത്തേയില ഓര്‍ത്തോഡക്‌സ്‌ 12000 കിലോയും സി.ടി.സി 1340000 കിലോയും ലേലത്തിനെത്തി. വിലനിലവാരം ഇലത്തേയില ഓര്‍ത്തോഡക്‌സ്‌ ഹൈഗ്രോണ്‍ ബ്രോക്കണ്‍ 182-195, ഹൈഗ്രോണ്‍ ഫാന്നിംഗ്‌സ്‌ 146-155, മീഡിയം ബ്രോക്കണ്‍ 81-87, മീഡിയം ഫാന്നിംഗ്‌സ്‌ 78-83, സി.ടി.സി ബെസ്‌റ്റ്‌ ബ്രോക്കണ്‍ 100-105, ബെസ്‌റ്റ്‌ ഫാന്നിംഗ്‌സ്‌ 102-107, മീഡിയം ബ്രോക്കണ്‍ 82-88, മീഡിയം ഫാന്നിംഗ്‌സ്‌ 80-85, പൊടിത്തേയില ഓര്‍ത്തോഡക്‌സ്‌ മീഡിയം ബ്രോക്കണ്‍ ഡസ്‌റ്റ്‌ 94-100. മറ്റിനങ്ങള്‍ ലേലം ചെയ്‌തില്ല.
സി.ടി.സി ബെസ്‌റ്റ്‌ സൂപ്പര്‍ഫൈന്‍ഡസ്‌റ്റ്‌ 135-150, ബെസ്‌റ്റ്‌ റെഡ്‌ ഡസ്‌റ്റ്‌ 126-134, കടുപ്പം കൂടിയ ഇടത്തരം 105-112, കടുപ്പം കുറഞ്ഞ ഇടത്തരം 102-109, താണയിനം 85-89.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe