ബാലുശ്ശേരി : ഉള്ളിയേരി-ബാലുശ്ശേരി പാതയിൽ കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മടവൂര്‍ താവാട്ട് പറമ്പില്‍ ധന്‍ജിത്ത് ( 7) മുത്തച്ഛനായ സദാനന്ദന്‍( 67) എന്നിവരാണ് മരിച്ചത്.
ഉള്ളിയേരിയിൽ നിന്നും ബാലുശ്ശേരിയിലേക്കുള്ള യാത്രയിലായിരുന്നു കാറിലുണ്ടായിരുന്നവര്‍. നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെയും മൊടക്കല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.