ഉള്ളി ഉരുളക്കിളങ്ങ് വിലയിലെ ഏറ്റക്കകറച്ചിലുകള്‍ക്കു പിന്നാലെ ഉപ്പിന് വിലയേറുന്നു

news image
Nov 12, 2013, 3:55 pm IST payyolionline.in

ഭുവനേശ്വര്‍: ഉള്ളി ഉരുളക്കിളങ്ങ് വിലയിലെ ഏറ്റക്കകറച്ചിലുകള്‍ക്കു പിന്നാലെ ഉപ്പിന് വിലകൂടുന്നു. ഒറീസയിലാണ് ഉപ്പിന് ഇപ്പോള്‍ തീവിടിച്ച വില. ഉരുളക്കിഴങ്ങിന് പിന്നാലേ ഉപ്പിന്റെ വിലയും 60 കവിഞ്ഞു. ദിവസങ്ങളായി ഒഡീഷയില്‍ ഒരിടത്തും ഉരുളക്കിഴങ്ങ് ലഭ്യമല്ലാത്ത അവസ്ഥയാണ് ഉള്ളത്. കിലോക്ക് 80 രൂപവരെയെത്തിയിട്ടുണ്ട്.

മാര്‍ക്കറ്റില്‍ നിന്ന് ഉപ്പും അപ്രത്യക്ഷമാകുമെന്ന വാര്‍ത്ത പരന്നതിനെതുടര്‍ന്നാണ് വില വര്‍ദ്ധിച്ചത്. ആളുകള്‍ കൂട്ടത്തോടെ ഉപ്പ് വാങ്ങാന്‍ തുടങ്ങിയതോടെ വില കുതിച്ചുയരുകയാണ്. ഒഡീഷയുടെ വിവിധ ഭാഗങ്ങളില്‍ ഉപ്പിന്റെ വില കിലോക്ക് 60 രൂപ കവിഞ്ഞിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe