എംപിമാരിൽ യുവാക്കൾ കുറയുന്നു, പ്രഫഷനലുകളും; സഭയിലെ വനിതാ പ്രാതിനിധ്യം വർധിച്ചു

news image
May 14, 2022, 7:53 am IST payyolionline.in

ന്യൂഡൽഹി: പാർലമെന്ററി സ്ഥിരം സമിതികളുടെ വിശദ പരിശോധനയ്ക്ക് ബില്ലുകൾ വിടുന്നതു കുറഞ്ഞു വരികയാണെന്ന് പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ചിന്റെ റിപ്പോർട്ട്. ഒന്നാം പാർലമെന്റ് സമ്മേളനം ചേർന്നതിന്റെ 70–ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ വിവരങ്ങൾ ലഭ്യമാക്കിയത്.

പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകൾ വിശദമായി ചർച്ച ചെയ്യാനും തിരുത്തലുകൾ വരുത്താനുമായി 1993 ലാണ് പാർലമെന്റ് സ്ഥിരം സമിതികൾ രൂപീകരിച്ചത്. ആദ്യ വർഷങ്ങളിൽ പകുതിയിലേറെ ബില്ലുകൾ സമിതിക്കു വിട്ടിരുന്നെങ്കിൽ കഴിഞ്ഞ 2 സഭാ കാലത്തും അതു കുറഞ്ഞു.

ആദ്യ സഭയിൽ കുറഞ്ഞത് 12–ാം ക്ലാസ് യോഗ്യതയുള്ള 58% എംപിമാരുണ്ടായിരുന്നു. ഇപ്പോൾ 40 ശതമാനത്തോളമാണ്. പ്രഫഷനൽ യോഗ്യതയുള്ളവരും കുറഞ്ഞു വരുന്നു.

ഒന്നാം സഭയിൽ 25–40 പ്രായപരിധിയിലുള്ളവർ 26% ആയിരുന്നു. ഇപ്പോൾ അത് 12% ആയി. എന്നാൽ, ആദ്യ സഭയിൽ കഷ്ടിച്ച് 4 ശതമാനത്തോളമായിരുന്ന വനിതാ പ്രാതിനിധ്യം. ഇപ്പോൾ ലോക്സഭയിൽ 15%, രാജ്യസഭയിൽ 12% എന്നിങ്ങനെ ആയി.

ആദ്യ സഭയുടെ കാലത്ത് 38 കോടിയായിരുന്നു ജനസംഖ്യ. 2019 ൽ അത് 136 കോടിയായി. ഈ കാലയളവിൽ ലോക്സഭാ സീറ്റുകൾ 489 ൽ നിന്ന് 543 ആയതേയുള്ളൂ. അതുകാരണം 1952 ൽ ഒരു എംപി ശരാശരി 8 ലക്ഷം പേരെ പ്രതിനിധീകരിച്ചിരുന്നത് ഇപ്പോൾ 25 ലക്ഷമായി ഉയർന്നു.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe