എംപി ഓഫീസ് ആക്രമണം; കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചാൽ നേതൃത്വം തടയില്ലെന്ന് കെ മുരളീധരന്‍

news image
Jun 25, 2022, 11:49 am IST payyolionline.in

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇനി കോൺഗ്രസ് പ്രവർത്തകര്‍ എന്തെങ്കിലും ചെയ്താൽ കോണ്‍ഗ്രസ് നേതൃത്വത്തിന് അത് തടയാൻ കഴിയില്ലെന്ന് കെ മുരളീധരന്‍ എംപി. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എംപി ഒഫീസ് ആക്രമണത്തിലൂടെ ബിജെപിക്ക് സന്തോഷം നൽകുന്ന കാര്യം ആണ് സിപിഎം ഇന്നലെ ചെയ്തത് എന്ന് കെ മുരളീധരന്‍ ആരോപിച്ചു.

 

സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞാണ് എസ്എഫ്ഐ എംപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിക്കുന്നത് അടക്കം യുഡിഎഫ് ആലോചിക്കും. ഇന്ദിര ഭവൻ അക്രമത്തിനു പിന്നാലെ ആണ് എംപി ഓഫീസ് അക്രമം നടന്നത്.ഇനി കോൺഗ്രസ് പ്രവർത്തകര്‍ എന്തെങ്കിലും ചെയ്താൽ നേതൃത്വത്തിന് അത് തടയാൻ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഇതിനെ പാര്‍ട്ടി നിയമ പരമായി സംരക്ഷിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. അത്തരം ആക്രമണങ്ങള്‍ക്ക് ഉത്തരവാദി സിപിഎം ആയിരിക്കും. പോലീസിനെതിരെയും മുരളീധരൻ രംഗത്ത് എത്തി. കേരളാ പോലീസ് ക്രിമിനൽ സംഘമായി മാറി. ഇഡിയും കസ്റ്റംസും ബുദ്ധിമുട്ടിക്കാതിരിക്കാനാണ് പിണറായി വിജയൻ ബിജെപിയെ സുഖിപ്പിക്കുന്നത്. സ്വർണ്ണ കടത്തിൽ നിന്ന് രക്ഷപ്പെടാൻ ആണ് നീക്കം. അതിനാല്‍ കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചാൽ നേതൃത്വം തടയില്ല. പ്രവർത്തകരെ സംരക്ഷിക്കുമെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe