പയ്യോളി: പെരുമാൾപുരം മുജാഹിദ് മസ്ജിദ് കമ്മിറ്റി സെക്രട്ടറി പെരുമാൾപുരം ചെറുകുറ്റി മുബാറക്ക് മൻസിൽ എം.പി.അബ്ദുള്ള ഹാജി (72) മോട്ടോർ ബൈക്ക് തട്ടി മരിച്ചു . ഞായറാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു അപകടം. രാത്രി നമസ്കാകാരത്തിനായി പള്ളിയിൽ പോകാൻ റോഡു മുറിച്ചുകടക്കവെ ബുള്ളറ്റ് മോട്ടോർ ബൈക്ക് ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പതിനൊന്നര മണിയോടെ മരിച്ചു.
ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്ന അബ്ദുള്ള ഹാജി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തേൻ കച്ചവടം നടത്തിവരികയായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കൾ: മുബാറക്ക് (കുവൈത്ത്), മുജീബ് , മുനീർ (കേരള ഫയർ ഫോഴ്സ് ) ,നമീറ. മരുമക്കൾ: ഇസ്മായിൽ,ഹാജറ,അർഷിന, സഹല