27
Tuesday
Oct 2020
Home > ആര്യകല്‍പ

എം ശിവശങ്കറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു

Saturday 17 OCTOBER 2020

തിരുവനന്തപുരം:  നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും കാരണം‌  ഇന്നലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ഐടി സെക്രട്ടറി എം ശിവശങ്കിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കാർഡിയാക്‌ ഐസിയുവിലാണ്‌ പ്രവേശിപ്പിച്ചിട്ടുള്ളത്‌.

കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർ വീട്ടിലെത്തി ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ നോട്ടീസ്‌ കൈമാറിയതിന്‌  പിന്നാലെയാണ്‌ ദേഹാസ്വാസ്ഥ്യമുണ്ടായത്‌. തുടർന്ന്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരും ആശുപത്രിയിൽ എത്തിയിരുന്നു. ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു. ആവശ്യമായ മെഡിക്കൽ പരിശോധനകൾ നടത്തി. 24 മണിക്കൂർ കൂടി  ഐസിയു നിരീക്ഷണത്തിൽ കഴിയണം.

 

ശ്രീനാരായണ ഭജനമഠം ഗവ: യു പി സ്കൂളിൽ പുതിയ കെട്ടിടം; എംഎല്‍എ ശിലാസ്ഥാപനം നടത്തി‍

Tuesday 27 OCTOBER 2020

പയ്യോളി: നഗരസഭയിലെ മേലടി ശ്രീ നാരായണ ഭജനമഠം ഗവ: യു പി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. കെ ദാസൻ എം എൽ എ യുടെ 2018-19 വർഷത്തെ ആസ്തിവികസനനിധിയിൽ നിന്നും 90ലക്ഷംരൂപചെലവഴിച്ചാണ് കെട്ടിടംനിർമ്മിക്കുന്നത്. കെ ദാസൻ എം എൽ എ ശിലാസ്ഥാപനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി ടി ഉഷ അധ്യക്ഷയായി.
വൈസ് ചെയർമാൻ കെ വി ചന്ദ്രൻ ,വിദ്യാഭ്യാസസ്ഥിരം സമിതി ചെയർപേഴ്സൺ ഉഷ വളപ്പിൽ, യു പി ഫിറോസ്, ടി പി വിജയി, കെ കെ പ്രേമൻ, എസ് എം സി ചെയർമാൻ ബിജു, പി എം ഹരിദാസൻ , വളപ്പിൽ വിനായകൻ, സദക്കത്തുള്ള കോട്ടയ്ക്കൽ, സി കെ ഗോപാലൻ, ടി പി ലത്തീഫ് എന്നിവർ സംസാരിച്ചു.
പ്രധാനാദ്ധ്യാപകൻ കെ പി ചന്ദ്രൻ സ്വാഗതവും പി ടി എ പ്രസിഡന്റ്
ഇ വി സാജിദ് നന്ദിയും പറഞ്ഞു.

മേലടി ശ്രീനാരായണ ഭജനമഠം ഗവ:യു പി സ്കൂളിന്റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം കെ ദാസൻ എം എൽ എ നിർവ്വഹിക്കുന്നു

 

error: Content is protected !!