എഐ ക്യാമറാ ഇടപാട്; കൂടുതൽ രേഖകൾ പുറത്ത് വിട്ട് കെൽട്രോൺ

news image
May 1, 2023, 8:49 am GMT+0000 payyolionline.in

തിരുവനന്തപുരം: എഐ ക്യാമറാ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത് വിട്ട് കെൽട്രോൺ. ടെണ്ടർ ഇവാലുവേഷൻ റിപ്പോർട്ടും ഉപകരാർ കമ്പനികളുടെ വിശദാംശങ്ങളും കെൽട്രോൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസാഡിയോയയും ട്രോയ്സും പ്രധാന പദ്ധതി നിർവ്വഹണ സഹായികളെന്ന് എസ്ആർഐടി. ടെണ്ടർ ഇവാല്യൂഷനിൽ എസ്ആർഐടിക്ക് നൽകിയത് 100ൽ 95 മാർക്കാണ്.

എഐ ക്യാമറ ഇടപാട് വിവാദമായപ്പോൾ ഉപകരാറുകളെ കുറിച്ച് അറിയില്ലെന്നും അറിയേണ്ട കാര്യമില്ലെന്നുമായിരുന്നു കെൽട്രോൺ വാദം. പദ്ധതി നിര്‍വ്വഹണം ഏൽപ്പിച്ചത് എസ്ആര്‍ഐടിയെയാണ്. ഉപകരാർ നൽകിയതിന്റെ ഉത്തരവാദിത്തം സ്വകാര്യ കമ്പനിക്ക് മാത്രമാണെന്ന കെൽട്രോൺ വാദം വലിയ വിമര്‍ശനത്തിനും ഇടയാക്കി. ഇതിനിടെയാണ് ഉപകരാറുകളെ കുറിച്ചെല്ലാം എസ്ആര്‍ഐടി കെൽട്രോണിനെ ധരിപ്പിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖ കെൽട്രോൺ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്. 2021 മാര്‍ച്ച് 13 ന് എസ്ആര്‍ഐടി കെൽട്രോണിന് നൽകിയ രേഖയനുസരിച്ച് പ്രസാഡിയോ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും ട്രോയ്സ് ഇഫോഫോടെകും പദ്ധതി നിര്‍വ്വഹണത്തിലെ പ്രധാന പങ്കാളികളാണ്. മീഡിയാ ട്രോണിക്സ് അടക്കം ഒരു ഡസനോളം സ്ഥാപനങ്ങൾ ഒഇഎമ്മുകളായും പ്രവര്‍ത്തിക്കുന്നുണ്ട്.

 

 

കെൽട്രോൺ പുറത്ത് വിട്ട രേഖയനുസരിച്ച് ടെണ്ടര്‍ ഇവാലുവേഷനിൽ എസ്ആര്‍ഐടിക്ക് കിട്ടിയത് 100 ൽ 95 മാര്‍ക്ക്. അശോകക്ക് 92 ഉം അക്ഷരക്ക് 91 ഉം കിട്ടിയപ്പോൾ ടെണ്ടര്‍ ഘട്ടത്തിൽ പുറത്തായ ഗുജറാത്ത് ഇഫോടെക്കിന് കിട്ടിയത് 8 മാര്‍ക്ക് മാത്രമാണ്. അഡ്മിനിസ്ട്രേറ്റിവ് സാങ്ഷനും വര്‍ക്ക് ഓര്‍ഡറും പദ്ധതി തുകയുടെ വിശദാംശങ്ങളും എല്ലാം പ്രസിദ്ധികരിച്ചിട്ടും ഉപകരാര്‍ വിശദാംശങ്ങളും ടെണ്ടര്‍ ഇവാലുവേഷൻ റിപ്പോര്‍ട്ടും മറച്ച് വച്ച കെൽട്രോണിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ രേഖകൾ കൂടി കെൽട്രോൺ വെബ്സൈറ്റിലിട്ടത്. ഉപകരാറിലെ കള്ളക്കളികളും കമ്പനികൾക്ക് തമ്മിൽ തമ്മിലുള്ള ബന്ധവും എല്ലാം വലിയ ചര്‍ച്ചയായി നിൽക്കുന്നതിനിടെ പുറത്ത് വരുന്ന വിവരങ്ങൾ വിവാദങ്ങൾക്ക് ആക്കം കൂട്ടുമെന്ന് ഉറപ്പാണ്.

അതേസമയം, മുഖ്യമന്ത്രി കടലാസ് കമ്പനികളുടെ മാനേജറെ പോലെ സംസാരിക്കുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല പ്രതികരിച്ചു. ഒന്നും ഒളിപ്പിക്കാനില്ലെങ്കിൽ എന്തുകൊണ്ട്  ജുഡീഷ്യൽ അന്വേ ഷണം പ്രഖ്യാപിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇതേ കുറിച്ച് താന്‍ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയപ്പോള്‍. ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി കടലാസ് കമ്പനി കളുടെ മാനേജരെപോലെ സം സാരിക്കുന്നു.ഉന്നയിച്ച ആരോപണത്തിന് മറുപടിയില്ല.സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടിയാണ് എ ഐ ക്യാമറ തട്ടിപ്പ്.ഒറ്റക്കെട്ടായി കോൺഗ്രസ് നേരിടും.ഇവിടെ ഒരു ചീഫ് ജസ്റ്റിസ് ഉണ്ടായിരുന്നു മണികുമാർ.അഴിമതി കേസുകൾക്കു മേൽ അദ്ദേഹം അടയിരുന്നു. ലോകായുക്തയിൽ പോയാലും നീതി കിട്ടുന്നില്ല.ഇത്തരം സംവിധനങ്ങൾ ഇങ്ങനെയാക്കുന്നതിൽ ദു:ഖമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe