ശ്രീഹരിക്കോട്ട: അറുപതാം ദൗത്യത്തിലും വിശ്വാസം കാത്ത് ഐഎസ്ആർഒ. എക്സ്പോസാറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. പ്രപഞ്ചരഹസ്യങ്ങൾ തേടിയുളള ഉപഗ്രഹമാണ് എക്സ്പോസാറ്റ്. എക്സ്റേ തരംഗങ്ങളിലൂടെ തമോഗർത്തങ്ങളുടെ അടക്കം പഠനമാണ് ലക്ഷ്യമാക്കുന്നത്. ഒപ്പം മലയാളി വിദ്യാർത്ഥികളുടെ വീസാറ്റും ബഹിരാകാശത്തേക്ക് എത്തി. തിരുവനന്തപുരം വനിത കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണമാണ് വീസാറ്റ്. ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ 9.10 നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ആദ്യ എക്സ് റേ പൊളാരിമെറ്ററി ഉപഗ്രഹമാണിത്.
എക്സ്പോസാറ്റ് വിക്ഷേപണം വിജയം: അറുപതാം ദൗത്യത്തിന്റെ അഭിമാനത്തിൽ ഐഎസ്ആർഒ
Jan 1, 2024, 7:50 am GMT+0000
payyolionline.in
സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം; സാ ..
കോഴിക്കോട് മെഡിക്കല്‍കോളേജ് ഐസിയു പീഡനപരാതി കൈകാര്യം ചെയ്തതില്‍ വീഴ്ച ,രണ്ട് ..