പയ്യോളി : എച്ച്എം എസ് പയ്യോളി മുനിസിപ്പൽ കമ്മിറ്റി കോട്ടക്കലിൽ മെയ് ദിന റാലി സംഘടിപ്പിച്ചു. റാലിക്ക് എം ടി കെ ഭാസ്കരൻ, പുനത്തിൽ അശോകൻ, വി സി സരോജൻ, ദിനേശ് ബാബു, ആനന്ദൻ പൊറായി, വി കൃഷ്ണൻ എന്നിവർ നേതൃത്വo നൽകി. റാലിക്ക് ശേഷം കോട്ടക്കൽ ടൗണിൽ നടന്ന പൊതുയോഗം എച്ച്എം എസ് മത്സ്യതൊഴിലാളി വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം പി പി കണ്ണൻ ഉദ്ഘാടനം ചെയ്തു. എം രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രാജ് നാരായണൻ കെ ടി സ്വാഗതം പറഞ്ഞു. കെ വി ചന്ദ്രൻ, പി ടി രാഘവൻ, ഒ ടി മുരളിദാസ്, എം ടി നാണു മാസ്റ്റർ, ചെറിയാവി സുരേഷ് ബാബു, സബിത എന്നിവർ സംസാരിച്ചു.