എടവണ്ണപ്പാറയിലെ 17കാരിയുടെ മരണം: കരാട്ടെ പരിശീലകനെതിരെ കൂടുതൽ പരാതികൾ; നിരന്തരം പീഡനത്തിന് ഇരയാക്കിയെന്ന് മുൻ വിദ്യാർഥിനി

news image
Feb 23, 2024, 5:19 am GMT+0000 payyolionline.in

മലപ്പുറം: എടവണ്ണപ്പാറയിലെ 17കാരിയുടെ മരണത്തിൽ അറസ്റ്റിലായ കരാട്ടെ പരിശീലകനെതിരെ കൂടുതൽ പരാതികൾ. കരാട്ടെ പരിശീലകൻ വി. സിദ്ദീഖ് അലി നിരന്തരം പീഡനത്തിന് ഇരയാക്കിയെന്ന് മുൻ വിദ്യാർഥിനി വെളിപ്പെടുത്തി.

മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി മുൻ വിദ്യാർഥിനി പൊലീസിൽ മുമ്പ് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ സിദ്ദീഖ് അലിയെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എടവണ്ണപ്പാറയിലെ 17കാരി മരിച്ച പശ്ചാത്തലത്തിലാണ് അധ്യാപകനിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ മുൻ വിദ്യാർഥിനി വിവരിച്ചത്.

സ്വന്തം മകളെ പോലെ നോക്കുമെന്ന് പറഞ്ഞ് ആദ്യം മാതാപിതാക്കളുടെ വിശ്വാസം നേടാനുള്ള ശ്രമമാണ് അധ്യാപകൻ നടത്തുന്നത്. താൻ പരമ ഗുരുവാണെന്നും അർപണമനോഭാവമുള്ള കുട്ടികൾക്കേ പരമഗുരുവിന്‍റെ സാന്നിധ്യം ലഭിക്കുകയുള്ളൂവെന്നും എന്നാൽ, മാത്രമേ വിജയിക്കാൻ സാധിക്കൂ എന്നും ഇയാൾ പറയുമായിരുന്നു.

പരിശീലനത്തിന്റെ ഭാഗമായെന്ന് പറഞ്ഞ് ദേഹത്ത് സ്പർശിക്കുമായിരുന്നു. നെഞ്ചിൽ കൈ വെക്കുന്നത് മനസ് അറിയാൻ വേണ്ടിയാണ്. ശരീരം മുഴുവൻ അധ്യാപകൻ സ്പർശിക്കുന്ന സാഹചര്യമുണ്ടാകും. തന്‍റെ ശരീരത്തിൽ അധ്യാപകൻ സ്പർശിക്കാത്ത ഒരു സ്ഥലവുമില്ലെന്നും മുൻ വിദ്യാർഥിനി വെളിപ്പെടുത്തി.

പൊലീസിൽ പരാതി നൽകിയപ്പോൾ അധ്യാപകന്‍റെ അഭിഭാഷകൻ പിതാവിനെ ഭീഷണിപ്പെടുത്തി. കോളജിൽ പഠിക്കുന്ന മകൾക്ക് എന്തെങ്കിലും സംഭവിച്ചേക്കാമെന്നും അധ്യാപകൻ കൊല്ലാൻ മടിക്കില്ലന്നുമായിരുന്നു ഭീഷണി. അതിന് ശേഷമാണ് കേസ് പിൻവലിച്ചതെന്നും മുൻ വിദ്യാർഥിനി പറഞ്ഞു.

എടവണ്ണപ്പാറയിൽ മരിച്ച 17കാരിയെ നേരിട്ട് അറിയാം. മാതാവിനെയും പിതാവിനെയും പോലെ കാണണമെന്നും മാതാപിതാക്കളാണോ അധ്യാപകനാണോ വലുതെന്നും 17കാരിയോട് ചോദിച്ചിരുന്നു. എടവണ്ണപ്പാറയിലെ കുട്ടിയുടെ മരണത്തിൽ അധ്യാപകന്‍റെ ഇടപെടൽ ഉണ്ടായേക്കാമെന്നും മുൻ വിദ്യാർഥിനി ചൂണ്ടിക്കാട്ടി.

അതേസമയം, സിദ്ദീഖ് അലിയുടെ കീഴിൽ കരാട്ടെ പരിശീലിച്ച മുഴുവൻ വിദ്യാർഥികളിൽ നിന്നും മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് ആറോടെ ചാലിയാറിലെ വാഴക്കാട് മപ്രം മുട്ടുങ്ങൽ കടവിലാണ് പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാ​ണാ​താ​യ പെ​ൺ​കു​ട്ടി​ക്കു ​വേ​ണ്ടി നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. പു​ഴ​യി​ൽ​ നി​ന്ന് വി​ദ്യാ​ർ​ഥി​നി​യു​ടെ മേ​ൽ​വ​സ്ത്ര​വും ഷാ​ളും ക​ണ്ടെ​ടു​ത്തിരുന്നു.

പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് വീ​ട്ടു​കാ​ർ വാ​ഴ​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ കരാട്ടെ പരിശീലകൻ ഊർക്കടവ് സ്വദേശി വി. സിദ്ദീഖ് അലിയെ (43) പോക്സോ വകുപ്പ് ചുമത്തി വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ക​രാ​ട്ടെ പ​രി​ശീ​ല​ക​ൻ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്നെ​ന്നും പോ​ക്സോ കേ​സ് ന​ൽ​കാ​നി​രി​ക്കെ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​ത്തേ​യും ആ​രോ​പ​ണ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe