എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ തുറയൂർ സ്വദേശി അറസ്റ്റില്‍

news image
Sep 18, 2021, 10:44 am IST

കൊയിലാണ്ടി : എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തുറയൂർ സ്വദേശി സിറാജാണ്‌ (49) അറസ്റ്റിലായത്.

 

 

വ്യാഴാഴ്ച രാവിലെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾക്കൊപ്പം നേരിട്ടെത്തിയാണ് കുട്ടി പീഡനവിവരം പോലീസിനെ അറിയിച്ചത്. തുടർന്ന്, വ്യാഴാഴ്ച വൈകീട്ട് പ്രതിയെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് അറസ്റ്റുചെയ്യുകയായിരുന്നു.

സെപ്റ്റംബർ പതിനഞ്ചിനാണ് കുട്ടിക്കുനേരെ ശാരീരിക അതിക്രമമുണ്ടായത്.വൈകീട്ട് കുട്ടിയെ മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. സിറാജിന്റെ പേരിൽ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe