‘എനിക്ക് സൗകര്യമില്ല ചെയ്യാൻ’; വനിതാ പൊലീസുകാർ തമ്മിൽ വാക്കേറ്റം

news image
Sep 20, 2022, 8:19 am GMT+0000 payyolionline.in

തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിൽ വനിതാ പൊലീസുകാർ തമ്മിൽ തർക്കം. പ്രണയിച്ച് ഒളിച്ചോടിയ കേസിൽ ഉൾപ്പെട്ടവരെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാക്കേറ്റം. വനിതാ എസ്ഐയുടെ മുന്നിൽവച്ചാണ് സീനിയോറിറ്റി സംബന്ധിച്ച പ്രശ്നങ്ങൾ വാക്കേറ്റത്തിലെത്തിയത്.‘എനിക്ക് സൗകര്യമില്ല ചെയ്യാൻ’ എന്ന് ഒരാൾ മറ്റേയാളോട് ദേഷ്യത്തിൽ പറയുന്നത് വിഡിയോ ദൃശ്യങ്ങളിലുണ്ട്. സ്റ്റേഷനിൽ ഉണ്ടായിരുന്നവരാണ് വിഡിയോ ചിത്രീകരിച്ചത്. തർക്കത്തിനൊടുവിൽ, എസ്ഐ നിർദേശിച്ച പൊലീസുകാരി കേസിൽ ഉൾപ്പെട്ടവരെ കോടതിയിൽ ഹാജരാക്കി.

 

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. വിവാഹിതനായ ആൾ 18 വയസ്സുകാരിയുമായി ഒളിച്ചോടുകയും വീട്ടുകാരുടെ പരാതിയിൽ പൊലീസ് ഇവരെ കണ്ടെത്തുകയും ചെയ്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കാൻ എസ്ഐ നിർദേശിച്ചു. ഇതിനുശേഷമാണ് ആരു കോടതിയിൽ പോകുമെന്നതിനെച്ചൊല്ലി തർക്കം ഉണ്ടായത്. സീനിയർ–ജൂനിയർ പ്രശ്നമാണ് തർക്കത്തിന് ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. വഴക്ക് രൂക്ഷമായതോടെ എസ്ഐ ഇടപെട്ട് രംഗം ശാന്തമാക്കി. രണ്ടുപേർക്കും കാരണം കാണിക്കൽ നോട്ടിസും നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe