എന്‍എസ്എസിനോട് അയിത്തമില്ല, തള്ളിപ്പറഞ്ഞിട്ടില്ല: വിഡിസതീശന്‍

news image
Nov 13, 2022, 11:37 am GMT+0000 payyolionline.in

ദുബായ്: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാ മതവിഭാഗങ്ങളുടെയും അടുത്ത് പോകും. എന്‍ എസ് എസിനോട് ആയിത്തമില്ല. തള്ളിപ്പറഞ്ഞിട്ടില്ല. എന്‍എസ്എസ് എല്ലാവരെയും കണ്ടിട്ടുണ്ട്.വർഗീയവാദികളുടെ വോട്ട് വേണ്ട എന്നേ പറഞ്ഞിട്ടുള്ളു.മാറ്റാരുടെയും വോട്ട് വേണ്ട എന്ന് പറഞ്ഞിട്ടില്ല. സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ രാഷ്ട്രീയ നേതാക്കൾ കിടക്കരുത് എന്നേ പറഞ്ഞിട്ടുള്ളു.ആരോടും അകൽച്ചയില്ല എന്നതാണ് തന്റെ നിലപാട്.എല്ലാരേയും ചേർത്ത് നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

.തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണ തേടി വന്ന് ഒന്നരമണിക്കൂറോളം സംസാരിച്ച് പോയ വിഡി സതീശന്‍ ഇപ്പോള്‍ ഒരു സമുദായ സംഘടനയുടേയും പിന്തുണയിലല്ല ജയിച്ചതെന്ന്  പറയുന്നത് ശരിയല്ല.ഇത് തിരുത്തിയില്ലെങ്കില്‍ സതീശന്‍റെ ഭാവിക്ക് ഗുണം ചെയ്യില്ലെന്നായിരുന്നു ജി സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്. ഇതിനോടാണ് സതീശന്‍ ഇന്ന് പ്രതികരിച്ചത്.

പ്രവാസികളുടെ പ്രശ്നത്തിന് സംസ്ഥാന സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് വിഡി സതീശന്‍ ആരോപിച്ചു. കോവിഡ് മൂലം എത്ര പേര് തിരികെ വന്നു എന്ന കണക്ക് പോലും ഇല്ല.നോർക്ക നിഷ്ക്രിയം.ലോക കേരള സഭകളുടെ പ്രോഗ്രസ്സ് റിപ്പോർട്ട്‌ എന്താണ്?പ്രവാസികളുടെ വിഷയം ചർച്ച ചെയ്യാൻ നിയമസഭ ഉണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe