കൊച്ചി: ദേശീയ അവധി വ്യാപാര കേന്ദ്രമായ നാഷണല്‍ മള്‍ട്ടി കൊമോഡിറ്റി എക്സ്ചേഞ്ച് (എന്‍.എം.സി.ഇ) ഏലം അവധി വ്യാപാരം വീണ്ടും ആരംഭിച്ചു. സ്പൈസസ് ബോര്‍ഡ് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ്, ഏലം കൃഷിയുടെ കേന്ദ്രമായ ഇടുക്കിയിലെ പുറ്റടിയില്‍ വെയര്‍ഹൗസിംഗ് ഡെവലപ്മെന്റ് റഗുലേറ്ററി അഥോറിട്ടിയുടെ അംഗീകാരമുള്ള സി.ഡബ്ല്യു.സി. വെയര്‍ഹൗസില്‍ സ്റ്റോറേജ് സൗകര്യം തുടങ്ങിയ സംവിധാനങ്ങളോടെയാണ് വീണ്ടും അവധി വ്യാപാരം ആരംഭിച്ചിരിക്കുന്നത്. സ്പൈസസ് ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഓരോ വെയര്‍ഹൗസ് രസീതിന്റെ കൂടെയുമുണ്ടായിരിക്കും.
ഗ്രേഡ് 7എം.എം, 6എം.എം ഏലക്ക താപ നിയന്ത്രിത പഫ് ഗോഡൗണില്‍ സ്റ്റോര്‍ ചെയ്ാം.യ ആറുമാസത്തേക്കായിരിക്കും സ്റ്റോക്ക് വാലിഡിറ്റി നല്‍കുക.
ഒരു കുടക്കീഴില് ഈ സൗകര്യങ്ങളെല്ലാം ലഭ്യമാക്കുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്. ഏലം കര്‍ഷകരും വ്യാപാരികളും ഈ സൗകര്യങ്ങള്‍ തിരിച്ചറിയുകയും ശാസ്ത്രീയമായി സൂക്ഷിക്കുന്നതിന് ഉല്പന്നം എത്തിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. നിലവാര
സര്‍ട്ടിഫിക്കറ്റോടുകൂടിയ രസീത് ലഭിക്കുന്നതിനാല്‍ ബാങ്കുകളില്‍ നിന്നും എന്‍.ബി.എഫ്.സികളില്‍ നിന്നും ഇവര്‍ക്ക് വായ്പയും എളുപ്പം ലഭ്യമാകുന്നു.
നിലവില്‍ പുറ്റടിയില്‍ 20 യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ സ്റ്റോക്ക് എത്തിക്കുന്നതിന് ഏലം, കുരുമുളക് കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എന്‍.എം.സി.ഇ. ടെസ്റ്റിംഗ് ചാര്‍ജുകള്‍ മടക്കിനല്കുന്നുണ്ട്. ഈ സ്കീം ഒരുവര്‍ഷത്തേക്ക് നിലവിലുണ്ടാകും.