എന്‍ പരമേശ്വരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; മാളികപ്പുറത്ത് ശംഭു നമ്പൂതിരി

news image
Oct 17, 2021, 12:48 pm IST

ശബരിമല/മാവേലിക്കര : കണ്ടിയൂര്‍ നീലമന ഇല്ലം (കളീയ്ക്കല്‍ മഠം) എന്‍ പരമേശ്വരന്‍ നമ്പൂതിരി (49) ശബരിമല മേല്‍ശാന്തിയാകും. കോഴിക്കോട് പന്നിയാങ്കര കുറുവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു.

പരേതനായ നാരായണന്‍ നമ്പൂതിരിയുടെയും സുഭദ്ര അന്തര്‍ജനത്തിന്റെയും മകനാണ് പരമേശ്വരന്‍ നമ്പൂതിരി. നിലവില്‍ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ഹരിപ്പാട്, ചെട്ടികുളങ്ങര ക്ഷേത്രം, പമ്പ മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ ശാന്തിയായിരുന്നിട്ടുണ്ട്.

ഭാര്യ: പൈവള്ളിക്കല്‍ ഇല്ലം ഉമാദേവി അന്തര്‍ജനം (അധ്യാപിക, മാവേലിക്കര ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍). മക്കള്‍ : നാരായണന്‍ നമ്പൂതിരി (കര്‍ണാടകയില്‍ ഐഐടി വിദ്യാര്‍ഥി കര്‍ണാടക), വിഷ്ണു നമ്പൂതിരി (ബിരുദ  വിദ്യാര്‍ഥി, മാവേലിക്കര ബിഷപ് മൂര്‍ കോളേജ്). സഹോദരങ്ങള്‍: ശങ്കരന്‍നമ്പൂതിരി, എന്‍.ഗോവിന്ദന്‍നമ്പൂതിരി, നാരായണന്‍ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി, സുവര്‍ണനി അന്തര്‍ജനം, ഗീത അന്തര്‍ജനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe