എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് ; ഷാറൂഖ് സെയ്‌ഫിയെ എന്‍ ഐ എ കസ്റ്റഡിയില്‍ വിടും

news image
May 2, 2023, 5:14 am GMT+0000 payyolionline.in

കൊച്ചി> എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്‌ഫിയെ ഇന്ന് എന്‍ ഐ എ കസ്റ്റഡിയില്‍ വിടും. ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കഴിഞ്ഞദിവസം കൊച്ചി എന്‍ ഐ എ കോടതി അംഗീകരിച്ചിരുന്നു. കേസില്‍ കേരള പൊലീസ് ശേഖരിച്ച മുഴുവന്‍ വിവരങ്ങളും എന്‍ ഐ എക്ക് കൈമാറി. കുറ്റകൃത്യത്തിന്റെ സ്വഭാവം, ഷാറൂഖിന് മറ്റെവിടെ നിന്നെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍.എ.എ അന്വേഷിക്കുന്നത്. ഈ മാസം എട്ടാം തീയതി വരെയാണ് കസ്റ്റഡി.വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പും നടക്കും.

ഏപ്രില്‍ രണ്ടാം തീയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രാത്രി ഒന്‍പത് മണിയോടെ കോഴിക്കോട് എലത്തൂരിന് സമീപം ആലപ്പുഴ -കണ്ണൂര്‍ എക്സ്പ്രസ് തീവണ്ടിയുടെ ബോ​ഗിക്കുള്ളില്‍ പ്രതി തീവെയ്‌ക്കുകയായിരുന്നു. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പൊളളലേറ്റിരുന്നു. പരിഭ്രാന്തരായി ട്രാക്കിലേക്ക് ഇറങ്ങിയ യുവതിയും പിഞ്ചുകുഞ്ഞും അടക്കം മൂന്ന് പേരെ ട്രാക്കിന് സമീപം പിന്നീട് മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe