എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

news image
Sep 14, 2022, 10:53 am GMT+0000 payyolionline.in

ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനും കേന്ദ്രസർക്കാരിനു വേണ്ടി അനുശോചനം അറിയിക്കാനുമായി രാഷ്ട്രപതി സെപ്റ്റംബർ 17ന് ലണ്ടനിലെത്തും. 19 വരെ ലണ്ടനിലുണ്ടാകും.ബാൽമോറൽ കാസിലിൽ വേനൽക്കാലം ചെലവഴിക്കുന്നതിനിടെ സെപ്റ്റംബർ 8നാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. സെപ്റ്റംബർ 19ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് സംസ്കാരച്ചടങ്ങുകൾ.

 

രാഷ്ട്രപതി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ സെപ്റ്റംബർ 12ന് ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷനിൽ എത്തിയിരുന്നു. സെപ്റ്റംബർ 11ന് ഇന്ത്യയിൽ ദേശീയ ദുഃഖാചരണവും നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe