പിണറായിയെ കുറ്റവിമുക്തനാക്കിയതോടെ നിരപരാധിത്വം തെളിഞ്ഞു: കോടിയേരി

news image
Nov 7, 2013, 9:00 am IST payyolionline.in

കൊയിലാണ്ടി: പിണറായി വിജയനെ സി.ബി ഐ  കുറ്റവിമുക്തനാക്കിയതോടെ  അദേഹത്തിന്റെ നിരപരാധിത്വം തെളിഞ്ഞുവെന്ന്  സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം  കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണി നടത്തുന്ന വടക്കന്‍ മേഖലാ ജാഥയ്ക്ക്  നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വിശ്വന്‍  അധ്യക്ഷത വഹിച്ചു. മാമ്മന്‍ ഐപ്പ്, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, സി.എം  ചന്ദ്രന്‍, എസ്  സുരേന്ദ്രന്‍പിള്ള,  എ.കെ ശശീന്ദ്രന്‍ എം.എല്‍.എ, ടി.പി രാമകൃഷ്ണന്‍, കെ.കെ മുഹമ്മദ്‌, ഇ.കെ അജിത്ത്  എന്നിവര്‍  പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe