എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ തച്ചൻകുന്ന് ഭാവന കലാവേദി അനുമോദിച്ചു

news image
Jul 25, 2022, 8:46 pm IST payyolionline.in

പയ്യോളി : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 16, 17, 18, 19 ഡിവിഷനുകളിലെ വിദ്യാർത്ഥികളെ തച്ചൻകുന്ന് ഭാവന കലാവേദി & ഗ്രന്ഥാലയം അനുമോദിച്ചു. പയ്യോളി മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു.


ലൈബ്രറി കൗൺസിൽ മുനിസിപ്പൽ നേതൃസമിതി ചെയർമാൻ പി.എം.അഷ്റഫ് ഉപഹാര വിതരണം നടത്തി. ഭാവന കലാവേദി പ്രസിഡന്റ് എം.പി അജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ചന്ദ്രൻ തോട്ടത്തിൽ സ്വാഗതവും ബിജു മലയിൽ നന്ദിയും രേഖപ്പെടുത്തി. ഗിരീഷ് കേളോത്ത്,
ജിതേഷ് പുനത്തിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

വായനാ പക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ യു.പി. തല വിദ്യാർത്ഥികൾക്കുള്ള സാഹിത്യ പ്രശ്നോത്തരി വിജയികളെയും യു.പി. വനിതാ വായനാ മത്സരങ്ങളിൽ വിജയികളെയും താലൂക്ക് ലൈബ്രറി ബാലകലോത്സവ വിജയികളെയും ചങ്ങിൽ അനുമോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe