എസ്എസ്എൽസി- പ്ലസ് ടു ഉന്നത വിജയികളെ അയനിക്കാട് പുര റസിഡൻസ് അനുമോദിച്ചു

news image
Jul 25, 2022, 9:15 pm IST payyolionline.in

 

പയ്യോളി : ഇക്കഴിഞ്ഞ എസ്.എസ്. എൽ. സി – പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അയനിക്കാട് പുര റസിഡൻസ് ആഭിമുഖ്യത്തിൽ അനുമോദിച്ചു . പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു .

പുര റസിഡൻസ് അയനിക്കാടിൻ്റെ ആഭിമുഖ്യത്തിൽ നടന്ന എസ്. എസ്. എൽ.സി. – പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദന പരിപാടി പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്യുന്നു

പുര പ്രസിഡൻ്റ് എൻ.കെ. സത്യൻ അധ്യക്ഷത വഹിച്ചു. കെ.വി. ആനന്ദൻ മാസ്റ്റർ വിദ്യാർത്ഥികൾക്കായി മാർഗ്ഗ നിർദ്ദേശക ക്ലാസെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം വടക്കയിൽ ഷഫീഖ് നിർവ്വഹിച്ചു.

കൗൺസിലർ അൻവർ കായിരികണ്ടി , പി.ടി.വി. രാജീവൻ മാസ്റ്റർ, ഗീത വെള്ളിയോട്ട്, കെ.പി. മോഹൻ ബാബു, ടി.എ. ജുനൈദ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റഷീദ് പാലേരി സ്വാഗതവും പി.പി. പ്രഭാകരൻ നന്ദിയും പറഞ്ഞു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe