എൽജെഡി പിളരുന്നു; അച്ചടക്ക നടപടി അംഗീകരിക്കില്ലെന്ന് വിമതനേതാക്കൾ, നാളെ യോഗം ചേരും

news image
Nov 25, 2021, 12:14 pm IST

തിരുവനന്തപുരം: ലോക് താന്ത്രിക് ദൾ പിളർപ്പിലേക്ക്. സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്കുമാർ  സ്വീകരിച്ച അച്ചടക്ക നടപടിയെ അംഗീകരിക്കില്ലെന്ന് വിമത നേതാക്കളായ ഷെയ്ഖ്.പി.ഹാരിസും സുരേന്ദ്രൻ പിളളയും നിലപാടെടുത്തതോടെ പിളർപ്പ് ഉറപ്പായി.

 

 

നോമിനേറ്റഡ് പ്രസിഡണ്ടിന് സഹ ഭാരവാഹികൾക്ക് എതിരെ നടപടി എടുക്കാൻ അധികാരമില്ലെന്നും ഭാവിപരിപാടി തീരുമാനിക്കാൻ നാളെ യോഗം ചേരുമെന്നും പാർട്ടിയിൽ നിന്നും  സസ്പെൻഡ് ചെയ്യപ്പെട്ട് സുരേന്ദ്രൻ പിള്ള പ്രതികരിച്ചു. എൽ ജെ ഡിയെ രക്ഷിക്കുകയാണ് ലക്ഷ്യം ഷെയ്ഖ് പി ഹാരിസ് ഉൾപ്പെട്ട 15 അംഗ കമ്മറ്റി നാളെ ചേർന്ന് തുടർ നടപടി തിരുമാനിക്കും. ജെ ഡി എസിലേക്ക് പോകുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇന്നലെയാണ് വിമത നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ എൽജെഡി നേതൃയോഗം തീരുമാനിച്ചത്. വി സുരേന്ദ്രൻ പിള്ളയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസിനെ സ്ഥാനത്ത് നിന്നും നീക്കി, സെക്രട്ടറിമാരായ രാജേഷ് പ്രേം, അങ്കത്തിൽ അജയകുമാർ എന്നിവരെയും മാറ്റി. നേതൃത്വത്തെ വെല്ലുവിളിച്ച്  സമാന്തരയോഗം ചേർന്നതിൽ വിശദീകരണം നൽകാത്തതിനെ തുടർന്നാണ് നാല് പേർക്കെതിരെയും നടപടിയെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe