എൽ.ജെ.ഡി നേതാവ് പി.ടി. മാത്യു മാസ്റ്റർ അന്തരിച്ചു

news image
Sep 26, 2022, 4:19 am GMT+0000 payyolionline.in

കോഴിക്കോട്: ലോക് താന്ത്രിക് ജനതാദൾ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും കൂടരഞ്ഞി കോ-ഓപ്പറേറ്റീവ് റൂറൽ ഹൗസിങ് സൊസൈറ്റി ഡയറക്ടറുമായ പി.ടി. മാത്യു മാസ്റ്റർ പൂക്കളത്തിൽ ( 70 ) അന്തരിച്ചു.  സംസ്കാരം  ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മരംചാട്ടി സെന്റ് മേരിസ്  പള്ളിയിൽ നടക്കും. നേരത്തേ കൂടരഞ്ഞി സർവീസ് സഹകരണ  ബാങ്ക് പ്രസിഡന്‍റ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാനകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

ദീർഘകാലം കേരള കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ടും എൽഡിഎഫ് തിരുവമ്പാടി മണ്ഡലം കൺവീനറും കേരള കോൺഗ്രസ്( സ്കറിയ വിഭാഗം) കോഴിക്കോട് ജില്ലാ പ്രസിഡന്റും ആയിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് . കൂടരഞ്ഞി പുഷ്പഗിരി എൽ.പി. സ്കൂളുകളിൽ അധ്യാപകനായും  ചമൽ നിർമല യു പി സ്കൂൾ ഹെഡ്മാസ്റ്ററും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ സ്റ്റെല്ലാമ്മ, കോടഞ്ചേരി ചെറുപറമ്പിൽ കുടുംബാംഗം, മക്കൾ: റിന്റ റോസ്( നഴ്സ് ) സുബിൻ ( കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് ) മരുമക്കൾ: ബിനീഷ് നരികുഴിയിൽ( മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മലപ്പുറം), അനുശ്രീ കരുവാരകുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe