പയ്യോളി : ഏപ്രിൽ 22 ന് ഇരിങ്ങൽ സർഗാലയയിൽ സർഗസന്ധ്യ-സൂര്യ സംഗീതവും റംസാൻ പ്രമാണിച്ച് മെഹ്ഫിൽ രാവും നടത്തും. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുൾപ്പെടെ 500ൽപരം വേദികളിൽ ഭജൻ സംഗീത പരിപാടികൾ അവതരിയിപ്പിക്കുകയും കൂടാതെ ഓസ്ട്രേലിയ, സിംഗപ്പൂർ, ദുബായ്, ഖത്തർ, സൗത്ത് ആഫ്രിക്ക, ട്രിനിഡാഡ് ആന്റ് ടൊബാഗോ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ കലാപരിപാടികളും അവതരിപ്പിച്ച അതുല്യ പ്രതിഭയായ ഗായിക സൂര്യ ഗായത്രിയുടെ – “സൂര്യ സംഗീതം” സർഗാലയയിൽ സർഗസന്ധ്യ പരമ്പരയുടെ ഭാഗമായി അരങ്ങേറും.
സൂര്യഗായത്രിക്ക് നിലവിൽ യൂട്യൂബിൽ 20കോടിയിൽ പരം വ്യൂവര്ഷിപ്പ് ഉണ്ട്. സൂര്യ സംഗീതം എന്ന പരിപാടി വൈകുന്നേരം 6.30മണി മുതൽ സർഗാലയയിലെ വേദിയിൽ ആരംഭിക്കും.
കൂടാതെ റംസാൻ പ്രമാണിച്ച് സർഗാലയയിൽ “മെഹ്ഫിൽ രാവ്” എന്ന പേരിൽ കലാപ്രതിഭകളായ സിയാഫ് ബർദാന്റെ നേതൃത്വത്തിൽ ഒരുക്കുന്ന പ്രത്യോക കലാവിരുന്ന് 8മണിക്ക് സർഗാലയയിലെ വേദിയിൽ ആരംഭിക്കും.