മൂടാടി: ഏഴു മാസം പ്രായമായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കുടുംബം സഹായം തേടുന്നു. ജന്മനാ പ്രതിരോധ ശേഷി ഇല്ലാത്ത അവസ്ഥയാണ് ഈ കുഞ്ഞു നേരിടുന്ന രോഗം. മൂടാടി പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസക്കാരായ കാട്ടിൽ രാജീവന്റെയും ധന്യയുടെയും മകനാണ് ഏഴു മാസം പ്രായമായ ഹാർദ്ദവ്. ഇപ്പോൾ ഗുരുതരാവസ്ഥയിൽ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.
കോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിൽ നിന്നും രോഗ നിർണയത്തിന് ശേഷം വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ രോഗത്തിനുള്ള ഏക പ്രതിവിധി മജ്ജ മാറ്റിവെക്കൽ മാത്രമാണെന്ന് വിദഗ്ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. മജ്ജ മാറ്റിവെക്കൽ ചികിത്സ എത്രയും വേഗം ചെയ്യേണ്ടതാണ്. അതിസങ്കീർണമായ ശസ്ത്രക്രിയക്ക് 40 ലക്ഷത്തോളം രൂപ വേണ്ടിവരും. പിതാവായ രാജീവനെ പോലുള്ള ഒരു സാധാരണകാരന് ഇത്രയും തുക സമാഹരിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കി പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തിലാണ് നാട്ടുകാർ.
ഇതിന്റെ ഭാഗമായി ജനപ്രതിനിധികളും , രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിച്ചു വരുന്നവരുമായ ആളുകളുടെ നേതൃത്വത്തിൽ ഹമീദ് പതിനൊന്ന് കണ്ടത്തിൽ ചെയർമാനായും, പി എം ജയരാജ് കൺവീനറായും, എ കെ ഷൈജു ട്രഷററായും ഹാർദ്ദവ് ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
ധനസമാഹരണത്തിനായി തിക്കോടി കാത്തലിക് സിറിയൻ ബാങ്കിൽ അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്. ഈ കുടുംബത്തിനായി കൈകോര്‍ത്ത് കുഞ്ഞ് ജീവന് രക്ഷിക്കാന്‍ സഹായിക്കാം:
അക്കൗണ്ട് നമ്പർ: 0188-04242773-1950001 IFSC: CSBK0000188 MICRO673047152