ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമേറിയ ആന പുന്നത്തൂർ ആനക്കോട്ടയിലെ ‘താര’ ചരിഞ്ഞു

news image
Nov 28, 2023, 4:26 pm GMT+0000 payyolionline.in

തൃശൂർ: ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ ആന മുത്തശ്ശി ചരിഞ്ഞു. 97 വയസ്സുള്ള പിടിയാന ‘താര’യാണ് വൈകിട്ട് 7 മണിയോടെ ചരിഞ്ഞത്. പുന്നത്തൂർക്കോട്ടയിലെ ഏറ്റവും പ്രായമേറിയ ആനയാണ് താര. ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമേറിയ ആനയെന്നാണ് കരുതുന്നത്.

സർക്കസ് കലാകാരിയായിരുന്ന താരയെ ഉടമ കെ ദാമോദരൻ 1957 ൽ ആണ് ഗുരുവായൂരിൽ‌ നടയ്ക്കിരുത്തുന്നത്. പുന്നത്തുർകോട്ടയിൽ ഗുരുവായൂർ കേശവനൊപ്പം 1975 ൽ വന്ന ആനയാണ് താര. മണ്ഡലകാല എഴുന്നെള്ളിപ്പിൽ സ്വർണതിടമ്പ് ഏറ്റാനും താരക്ക് നിയോഗം ലഭിച്ചിട്ടുണ്ട്. ആനയുടെ മൃതദേഹം നാളെ രാവിലെ 10ന് കോടനാടേക്ക് കൊണ്ടുപോകും. ഗുരുവായൂർ ദേവസ്വത്തിന്റെ ബഹുമതികളോടെയാവും യാത്ര അയപ്പ്. 9 കൊല്ലം മുമ്പാണ് ആന എഴുന്നെള്ളിപ്പിന് പോയത്. പിന്നീട് കെട്ടും തറിയിൽ തന്നെയായിരുന്നു നിൽപ്പ്. അഞ്ചു കൊല്ലം മുമ്പ് ഗജമുത്തശ്ശി പദവി നൽകിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe