പയ്യോളി : കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ ഐഎൻടിയുസി പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷു റംസാൻ കിറ്റ് വിതരണവും സമ്മാനപദ്ധതി നറുക്കെടുപ്പും നടത്തി.
ചടങ്ങിൽ പയ്യോളി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കൗൺസിലറും കൂടിയായ കെ ടി വിനോദ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സമ്മാന പദ്ധതി നറുക്കെടുപ്പ് ഉദ്ഘാടനം ഐഎൻടിയുസി നേതാവും മുൻ പയ്യോളി മുൻസിപ്പൽ കൗൺസിലറും കൂടിയായ ഏഞ്ഞിലാടി അഹമ്മദ് ചെയ്തു. സ്വാഗതം സോമൻ ടിടിയും അധ്യക്ഷൻ സായി രാജേന്ദ്രനും നന്ദി യതീഷ് പെരിങ്ങാട്ടും പറഞ്ഞു.
ചടങ്ങിൽ സജീന്ദ്രൻ പെരിങ്ങാട്ട് പി ടി കെ ഗോവിന്ദൻ സജീഷ് കോമത്ത് കുഞ്ഞബ്ദുള്ള ബിപി സത്യൻ ബിപി റഹീം ഇരിങ്ങത്ത് എന്നിവർ സംസാരിച്ചു.