ഇന്ത്യയിലും നേപ്പാളിലും ആഘോഷിക്കപ്പെടുന്ന ഒരു ഹൈന്ദവോത്സവമാണ് വിജയദശമി. അസുരരാജാവായിരുന്ന മഹിഷാസുരനെ ദുര്‍ഗ്ഗ വധിച്ച ദിവസമാണു വിജയദശമി. ഹിന്ദുക്കളുടെ ഇടയില്‍ പ്രചാരമുള്ള ചടങ്ങായ വിദ്യാരംഭം, കേരളത്തില്‍, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമിദിവസമാണ് നടത്തുന്നത്.
വിദ്യ ആരംഭിക്കുന്ന ദിനമാണ് വിജയദശമി. വിജയദശമി നാളില്‍ വിദ്യാരംഭം കുറിക്കുന്നതിന് പ്രത്യേക മുഹൂര്‍ത്തം നോക്കേണ്ടതില്ല. മഹാനവമിയുടെ പിറ്റേ ദിവസമാണ് വിജയദശമി. കന്നിമാസത്തിലെ കൃഷ്ണാഷ്ടമി നാളില്‍ പൂജയ്ക്ക് വയ്ക്കുന്ന ഉപകരണങ്ങള്‍ ഒരു ദിവസത്തിന് ശേഷം വിജയദശമി നാളില്‍ പുറത്തെടുക്കും.കുട്ടിക്ക് അനുയോജ്യമായ മുഹൂര്‍ത്തം കുറിച്ച് വാങ്ങി നാവില്‍ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ് പണ്ടുകാലത്ത് കേരളത്തില്‍ നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ എഴുത്തിനിരുത്തുന്നത് വിജയദശമി ദിനങ്ങളില്‍ മാത്രമായി ചുരുങ്ങി.വിജയദശമി നാളില്‍ നവമി ബാക്കിയുണ്ടെങ്കില്‍ അതും കഴിഞ്ഞ ശേഷമേ വിദ്യാരംഭം തുടങ്ങാവു എന്ന് മാത്രം. വിജയദശമി ദിവസം രാവിലെ പ്രാര്‍ത്ഥനക്ക് ശേഷം പൂജ എടുക്കും. അതിന് ശേഷം മണലിലോ ഉണക്കലരിയിലോ “ഓം ഹരിശ്രീ ഗണപതായെ നമ: ”എന്ന് മലയാള അക്ഷരമാല എഴുതണം.ഹൈന്ദവാചാരങ്ങളില്‍ വിശ്വസിക്കുന്ന എല്ലാ മലയാളികളും ഓരോ പ്രദേശത്തേയും ജീവിത രീതിയുടെയും മറ്റും അടിസ്ഥാനത്തില്‍ ഗ്രന്ഥങ്ങള്‍ പണിയായുധങ്ങള്‍ എന്നിവ ദേവീ സന്നിധിയില്‍ പൂജിച്ച് വയ്ക്കുകയും വിജയദശമി ദിനം അവ പ്രാര്‍ത്ഥനയോടെ തിരികെ എടുക്കും.വിദ്യക്കും ജീവിതവൃത്തിക്കും അധിപയായ ദേവിയുടെ അനുഗ്രഹം നേടി എടുക്കുകയാണ് ഈ ആരാധനക്ക് പിന്നില്‍. ദുര്‍ഗാഷ്ടമി ദിനത്തില്‍ ആയുധങ്ങളും ഗ്രന്ഥങ്ങളും ഉപകരണങ്ങളും ദേവി സന്നിധിയില്‍ പൂജവയ്ക്കും.