ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി 1869 ഒക്ടോബര്‍ 2നു ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ചു. കരംചന്ദ് ഗാന്ധിയുടേയും പുത്ലീബായിയുടേയും മൂന്നു പുത്രന്മാരില് ഇളയവനായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി . അദ്ദേഹത്തിന്റെ പിതാവ് കരംചന്ദ് വാങ്കനഗറിലും രാജ്കോട്ടിലേയും പ്രധാനമന്ത്രിയായിരുന്നു.മോഹന്റെദാസിന് ഏഴു വയസ്സുള്ളപ്പോള്‍ അച്ഛന് പോര്‍ബന്ദര്‍ വിട്ട് രാജ്കോട്ടില്‍ ജോലി സ്വീകരിച്ചു.
പോര്‍ബന്ദറിലെ വ്യാപാരിയായാ ഗോകുല്‍ദാസ് മകാര്ജിയുടെ മകള്‍ കസ്ടൂര്ബയെ വിവാഹം കഴിച്ചു. നിരക്ഷരയായ കസ്തൂര്‍ബായെ മോഹന്‍ദാസാണ് പഠിപ്പിച്ചത്. വിവാഹത്തിനുശേഷവും തന്റെ വിദ്യാഭ്യാസം അദ്ദേഹം തുടര്‍ന്നു. ചെറുപ്പകലത്ത് അത്രയൊന്നും മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നില്ല മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. അദ്ദേഹത്തിന്റെ അച്ഛന്1885 ല്‍ അന്തരിച്ചു.
1887 ല്‍-ലായിരുന്നു മോഹന്‍ദാസ് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയത്. പിന്നീട് ഭവനഗറിലെ സമല്‍ദാസ് കോളേജില്‍ പഠന്നം തുടര്‍ന്നു. ജ്യേഷ്ഠന്റെ നിര്‍ബന്ധത്തിനു വഴങ്ങി 1888 സെപ്റ്റംബര്‍ മാസത്തില്‍ നിയമം പഠിക്കാനായി ഇംഗ്ലണ്ട്ലേക്ക് കപ്പല്‍ കയറി.
1893 ല്‍ ദക്ഷിണാഫ്രിക്കയിലെത്തിയ ഗാന്ധിജി വര്‍ണ്ണ വിവേചനത്തിനെതിരെ ശക്തമായി പോരാടി.സ്വതന്ത്രസമര നായകനായ ഗാന്ധിജി ഇന്ത്യന്‍ ജനതയെ മുഴുവന്‍ നയിച്ച് സ്വതന്ത്രത്തിലെയ്ക്കെത്തിച്ചു. എല്ലാ തൊഴിലും മാന്യതയുള്ളതാണ്ണ് അധ്വാനിച്ചു ജീവിക്കുന്നതാണ് ഉത്തമമെന്നുമുള്ള റക്സിന്റെ ആശയം ഗാന്ധിജി സ്വീകരിച്ചു . ഇന്‍ഡ്യയിലേക്ക് തിരിച്ച ഗാന്ധി 1915ജനുവരി 9 ന് മുംബൈ തുറമുഖത്ത് കപ്പലിറങ്ങി.
1915 മുതല്‍ ഇന്ത്യയില്സ്ഥിരതാമസമാക്കി.1917 ല്‍ ബീഹാറിലെ ചബാരനില് സത്യാഗ്രഹസമരം നടത്തി വിജയിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഉയര്‍ന്ന നേതാവായിത്തീര്‍ന്ന ഗാന്ധിജി 1920 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ അനിഷേധ്യ നേതാവായി.1928ല്‍ ബര്‍ദോളി സത്യാഗ്രഹം നയിച്ച്.1930 ല്‍ ദണ്ഡിമാര്‍ച്ച് നടത്തി.1942ല്‍ ക്വീറ്റിന്ത്യ സമരം നടത്തി. 1947ല്‍ ഇന്ത്യ സ്വതന്ത്രയായി.അതോടെപ്പം നടന്ന വിഭജനത്തില്‍ വിഷമിച്ച ഗാന്ധിജി ഉപവാസം ആരംഭിച്ചു .
1948 ല്‍ ബിര്‍ള മന്ദിരത്തില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ വച്ച് ഒരു മതഭ്രാന്തന് ഗാന്ധിജിയെ വെടിവെച്ച് കൊന്നു. ‘എന്റെ സത്യാനെഷണ പരീക്ഷണങ്ങള്‍ “എന്ന കൃതി അദേഹത്തിന്റെ ആത്മ കഥയാണ്.