പരിപൂര്‍ണ്ണമായ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും ആഘോഷമാണ് ബക്രീദ് .
ഇസ്ളാം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹജ്ജില്‍ ആണ് ബക്രീദ് ആഘോഷിക്കുന്നത്. “ഇവ്ദ്’ എന്ന വാക്കില്‍ നിന്നാണ് “ഈദ്’ ഉണ്ടായത് . ഈ വാക്കിനര്‍ത്ഥം “ആഘോഷം , ആനന്ദം’ എന്നൊക്കെയാണ്. ഈദിന്റെ മറ്റൊരു പേരാണ് ഈദ്-ഉല്-സുഹ , “സുഹ’ എന്നാല്‍ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ഈശ്വര സന്നിധിയില്‍ ബലിയായി നല്കി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്റെ ആത്യന്തിക സന്ദേശം. സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും മൈത്രിയുടെയും സഹോദര്യത്തിന്റെയും ദിനങ്ങള്‍ പുലരണമെന്നുമാണ് ഇസ്ളാം മതം നല്കുന്ന വിശുദ്ധ സന്ദേശം.
ഇബ്രാഹിം നബിയുടേയും പുത്രന് ഇസ്മായിലിന്റേയും ത്യാഗത്തിന്റെ സ്മരണ ഒരിക്കല്‍ കൂടി പുതുക്കുകയാണ് ലോക ജനത. പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലക്ഷങ്ങള്‍ അറഫായില് സംഗമിച്ചിരിക്കുന്നു. നാടെങ്ങും തക്ബീര്‍ ധ്വനികള്‍ കൊണ്ട് മുഖരിതമാകുന്നു. മഹാനായ അല്ലാഹുവെ വാഴ്ത്തികൊണ്ടുള്ള സ്തുതിഗീതങ്ങള്‍ മുഴങ്ങുന്നു. മനുഷ്യര്‍ പരസ്പരം ആശംസകള്‍ കൈമാറുന്നു, സ്നേഹ സമ്മാനങ്ങള്‍ കൈമാറുന്നു.
ഈ നല്ല നാളുകളില്‍ നിങ്ങള്‍ക്കേവര്‍ക്കും നിറഞ്ഞമനസ്സോടെ സുല്ലും കുടുംബവും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു!
ബക്രീദ് ആശംസകള്‍