ഒന്നുമുതൽ ഒൻപതു വരെ പഠിക്കുന്നവർക്ക് രാവിലെ സ്കൂളിൽ വന്ന് പരീക്ഷയ്ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മീഷൻ

news image
Mar 18, 2023, 4:48 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഒന്നുമുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് രാവിലെ സ്കൂളിൽ വന്ന് പരീക്ഷയ്ക്ക് പഠിക്കുവാനുള്ള സംവിധാനം ഒരുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്. ഹൈസ്കൂളി​െൻറ ഭാഗമല്ലാത്ത ഒന്നുമുതൽ ഏഴു വരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിലും ഹൈസ്കൂളിന്റെ ഭാഗമായ ഒന്നുമുതൽ ഒൻപത് വരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിലും ഈ സൗകര്യം ഒരുക്കണം പൊതുവിദ്യാഭ്യാസ ഡയറക്ടറിനാണ് ഈ നിർദ്ദേശം നൽകിയത്.

കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ അംഗം പി.പി. ശ്യാമള ദേവി എന്നിവരുൾപ്പട്ട ഡിവിഷൻ ബഞ്ചാണ് ഈ നിർദ്ദേശം നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe