മസ്കറ്റ്: അനധികൃതമായി ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച 15 നുഴഞ്ഞുകയറ്റക്കാര്‍ അറസ്റ്റില്‍. ഒമാനിലെ അൽ ബത്തിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തത്.പൊലീസ് പിടിയിലായ പതിനഞ്ചു പേരും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ ആണെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നുഴഞ്ഞുകയറ്റക്കാർ അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോസ്റ്റ് ഗാർഡ് പൊലീസിന്റ പിടിയിലായത്. പൊലീസ് അറസ്റ്റിലായ15 പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഒമാനില്‍ തൊഴില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് 55 വിദേശികളെ തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സീബ് വിലായത്തില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.തൊഴില്‍ മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫയര്‍ റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. സ്വകാര്യ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാതെ ജോലി ചെയ്യുന്നതും പൊതുധാര്‍മ്മികതക്ക് വിരുദ്ധമായ പ്രവൃത്തികളും കണ്ടെത്തി. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.